കോട്ടയം|
ശ്രീനു എസ്|
Last Updated:
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (16:47 IST)
ഭാര്യയെ സംശയിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 71കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പേരൂര്‍ പൂവത്തുംമൂട്ടില്‍ ഇടയാടിമാലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മേരി മാത്യു(67)വാണു കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മാത്യു ദേവസ്യ(71)ക്കാണ് കോടതി ശിക്ഷ വിധിച്ചത്. മേരിയുടെ ശരീരത്തില്‍ 51 വെട്ടുകള്‍ ഉണ്ടായിരുന്നു. 2018 ഏപ്രില്‍ എഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
മകളുടെ മകന്‍ എട്ടുവയസുകാരനായ റിച്ചാര്‍ഡിനൊപ്പം ഉറങ്ങുകയായിരുന്ന മാത്യു വെട്ടുകയായിരുന്നു. സംഭവത്തില്‍ കുട്ടിക്കും തലയ്ക്ക് പരിക്കേറ്റു. കട്ടിലിനടിയില്‍ ഒളിച്ച കുട്ടിയുടെ മുന്നിലിട്ടാണ് മേരിയെ കൊലപ്പെടുത്തിയത്. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.