1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local news

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 22കാരിയെ ഡോക്ടറായ പുരോഹിതന്‍ പീഡിപ്പിച്ചു; ഇറങ്ങിയോടിയ യുവതിയുടെ പരാതിയില്‍ പുരോഹിതനെതിരെ കേസ്

Kottayam
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 22കാരിയെ ഡോക്ടറായ പുരോഹിതന്‍ പീഡിപ്പിച്ചു. കോട്ടയം അടിമാലിയില്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയ യുവതിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ പുരോഹിതനും ഡോക്ടറുമായ ഫാദര്‍ റെജി പാലക്കാടനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അടിമാലി സി ഐ പറഞ്ഞു.
 
ഒരുമാസം മുന്‍പ് വയറുപരിശോധിക്കുന്നതിനിടെ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വീട്ടുകാരോട് യുവതി സംഭവം പറയുകയും പിതാവും സഹോദരനും ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ സ്ഥലം വിട്ടിരുന്നു. 
അടുത്ത ലേഖനം
അബദ്ധത്തില്‍ കറിക്കത്തി കുത്തിക്കയറി ഗൃഹനാഥന്‍ മരിച്ചു: മകള്‍ റിമാന്‍ഡില്‍