ഹണി ട്രാപ്പ്: വ്യാപാരിയില്‍ നിന്ന് രണ്ടുലക്ഷം തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2020 (09:19 IST)
കോട്ടയം: ഹണിട്രാപ്പിലൂടെ സ്വര്‍ണ്ണവ്യാപാരിയില്‍ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പ്രതികളെ പോലീസ് അറസ്‌റ് ചെയ്തു. ചിങ്ങവനം സ്വദേശിയായ സ്വര്‍ണ്ണവ്യാപാരിയില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതികളെ കര്‍ണ്ണാടകയില്‍ നിന്നാണ് അറസ്‌റ് ചെയ്തത്.

കണ്ണൂര്‍ സ്വദേശി നൗഷാദ് (41), നൗഷാദിന്റെ ഭാര്യ കാസര്‍കോട് സ്വദേശി ഫസീല (34), കാസര്‍കോട് സ്വദേശി അന്‍സാര്‍ (23), തൃക്കരിപ്പൂര്‍ പടന്ന സ്വദേശി സുമ (30) എന്നിവരാണ് പോലീസ് പിടിയിലായത്. അനധികൃതമായി പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നൗഷാദ്.

നൗഷാദും സംഘവുമാണ് പ്രതികളെന്ന് കണ്ട പോലീസ് പിന്തുടരുന്നത് അറിഞ്ഞപ്പോള്‍ ഇയാള്‍ തല മുണ്ഡനം ചെയ്തു രൂപമാറ്റം വരുത്തുകയും ചെയ്തു. ഇയാള്‍ക്ക് ഒത്താശ ചെയ്ത ജില്ലയിലെ ഒരു ഗുണ്ടയെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

അതേസമയം കേസിലെ പ്രതികള്‍ക്ക് കൂട്ടുനിന്ന ഗുണ്ടാ തലവന് കേസ് അന്വേഷണ വിവരം ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ രണ്ട് എ.എസ്.ഐ മാര്‍ക്ക് സ്ഥലമാറ്റ ശിക്ഷ നല്‍കി. ഇവരെ മേലുകാവ്, കാഞ്ഞിരപ്പള്ളി സ്‌റേഷനുകളിലേക്കാണ് മാറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :