1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vava Suresh Health Condition

കൃത്യസമയത്ത് ചികിത്സ കിട്ടി; വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Vava Suresh
മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കൃത്യസമയത്ത് ചികിത്സ കിട്ടിയതാണ് ആരോഗ്യനില മെച്ചപ്പെടാന്‍ കാരണം. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോള്‍. 
 
About Writer
രേണുക വേണു