അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു, ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു
- വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്തുവീണ് ട്രാക്കില്‍ മൂത്രമൊഴിച്ചു നിന്ന ആള്‍ക്ക് മരണം
- വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം തമ്പാനൂരില്‍ നിന്ന് കാസര്‍ഗോഡിലേക്ക് ആരംഭിച്ചു
- കേരളത്തിനുവദിച്ച വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി
- പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് 10 മിനിറ്റ് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്പെന്ഷന്
വന്ദേഭാരതിൽ കാസർകോട് വരെ 1590 രൂപ, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു: നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. രാവിലെ 8നാണ് ബുക്കിംഗ് ആരംഭിച്ചത്. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവിൽ 2880 രൂപയുമാണ് നിരക്ക്. തിരുവനന്തപരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ചെയർ കാർ,എക്സിക്യൂട്ടീവ് കാർ നിരക്കുകൾ ഇങ്ങനെ
കൊല്ലം- 435, 820
കോട്ടയം - 555, 1075
എറണാകുളം നോർത്ത് - 765, 1420
തൃശൂർ - 880, 1650
ഷൊർണൂർ - 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂർ - 1260, 2415
കാസർകോട് - 1590, 2880
കാസർകോട് നിന്നും വിവിധസ്റ്റേഷനുകളിലേക്കുള്ള നിരക്കുകൾ
കണ്ണൂർ- 445, 840
കോഴിക്കോട് - 625, 1195
ഷൊർണൂർ - 775,1510
തൃശൂർ - 825,1600
എറണാകുളം - 940,1835
കോട്ടയം - 1250, 2270
കൊല്ലം - 1435, 2645
തിരുവനന്തപുരം - 1520, 2815