അനുബന്ധ വാര്‍ത്തകള്‍
- ഭാരതപ്പുഴയില്‍ നിന്ന് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
- ചൂടുസമയത്ത് ക്രീമുകളും ഓയിലുകളും ഉപയോഗിക്കരുത്, കാരണം ഇതാണ്
- ചൂടുകാലമാണ്, ചൂടുകുരുവിനെതിരെ മുന്‍കരുതലുകള്‍ എടുക്കണം
- കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു, ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു
- തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടി
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇടുക്കി ജില്ലയിലെ ഉപ്പുതറ, കാഞ്ചിയാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായി.
വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. മണിക്കൂറില്‍ 40 കി.മീ. വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.