വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്തുവീണ് ട്രാക്കില്‍ മൂത്രമൊഴിച്ചു നിന്ന ആള്‍ക്ക് മരണം

വന്ദേഭാരത് എക്‌സ്പ്രസ് വരുന്നതിനിടെ പശു റെയില്‍വെ ട്രാക്കിലേക്ക് പ്രവേശിക്കുകയും പശുവിന്റെ ദേഹത്ത് ട്രെയിന്‍ ഇടിക്കുകയുമായിരുന്നു

രേണുക വേണു| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (11:14 IST)

വന്ദേഭാരത് ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ച പശു ദേഹത്തുവീണ് റെയില്‍വെ ട്രാക്കില്‍ മൂത്രമൊഴിച്ചുകൊണ്ടിരുന്ന ആള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ അല്‍വാറില്‍ ആരവല്ലി വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശിവദയാല്‍ ശര്‍മ എന്നയാളാണ് മരിച്ചത്. വിരമിച്ച റെയില്‍വെ ജീവനക്കാരനാണ് ഇയാള്‍.

വന്ദേഭാരത് എക്‌സ്പ്രസ് വരുന്നതിനിടെ പശു റെയില്‍വെ ട്രാക്കിലേക്ക് പ്രവേശിക്കുകയും പശുവിന്റെ ദേഹത്ത് ട്രെയിന്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പശുവിന്റെ ശരീരഭാഗങ്ങള്‍ ദൂരേയ്ക്ക് തെറിച്ചുവീണു. ഇതിലൊരു ഭാഗം വീണത് 30 മീറ്ററോളം അകലെ നില്‍ക്കുകയായിരുന്ന ശിവദയാലിന്റെ ദേഹത്താണ്. ഇയാള്‍ റെയില്‍വെ ട്രാക്കിലിരുന്ന് മൂത്രമൊഴിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :