പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് 10 മിനിറ്റ് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (19:24 IST)
പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് 10 മിനിറ്റ് വൈകിയതില്‍ റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പിഎല്‍ കുമാറിനെയാണ് സസ്‌പെന്‍ഷന്‍ ചെയ്തത്. ചൊവ്വാഴ്ചയാണ് കേരളത്തില്‍ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരുന്നു പരീക്ഷണ ഓട്ടം. പരീക്ഷണ യാത്രയില്‍ ഷോര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പരമാവധി കൈവരിച്ച 110 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത.

കൂടാതെ 100 കിലോമീറ്റര്‍ വരെ മറ്റു മേഖലകളിലും വേഗത്തിലോടി. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടു പത്തിന് പുറപ്പെട്ട ട്രെയിന്‍ രാത്രി ഒമ്പതരയ്ക്ക് തിരുവനന്തപുരത്തെത്തി. 7.20 മണിക്കൂറാണ് യാത്രാ സമയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :