1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vadakara Blast BJP Worker Injured

ബിജെപിയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; സ്‌ഫോടനത്തില്‍ പ്രവര്‍ത്തകന് പരുക്ക്

Vadakara Blast BJP Worker Injured
കോഴിക്കോട് വടകരയില്‍ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പ്രവര്‍ത്തകന് പരുക്കേറ്റു. ഓര്‍ക്കാട്ടേരിയില്‍ നടന്ന പ്രകടനത്തിലാണ് പുളിയുള്ളതില്‍ പ്രവീണിന്റെ കൈപ്പത്തിക്ക് പരുക്കേറ്റത്. പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
 
അടുത്ത ലേഖനം
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള ബജറ്റ് ആയിരിക്കും: ധനമന്ത്രി