അനുബന്ധ വാര്‍ത്തകള്‍
- ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്; പ്രതി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യും
- ആദിവാസിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് എട്ടര കൊല്ലം തടവ് ശിക്ഷ
- കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു: അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ
- കൊച്ചിയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ ഓട്ടോ ഇടിച്ച് കൊല്ലാൻ ശ്രമം: മൂന്ന് പേർ അറസ്റ്റിൽ
- ആലപ്പുഴയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു
ഭാര്യ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിന് കഠിന തടവ്
പാലക്കാട് : യുവതിയായ ഭാര്യ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കോടതി ഭർത്താവിന് 9 വർഷം കഠിന തടവും 15000 രൂപാ പിഴയും വിധിച്ചു. എലപ്പുള്ളി വേങ്ങോട്ടി എലിയപാടം തെക്കേക്കര വീട്ടിൽ ശിവൻ എന്ന 40 ക്കാരനെയാണ് പാലക്കാട് അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്.
പാലക്കാട് പുത്തൂർ ചുള്ളിയോട് വീട്ടിൽ അയ്യപ്പൻ - കമലം ദമ്പതികളുടെ മകൾ സംഗീത മരിച്ച കേസിലാണ് കോടതി വിധി. പ്രതി പിഴ തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവ് അനുഭവിക്കണം. 2003 ൽ ഇവരുടെ വിവാഹം നടന്നു. ശിവൻ മദ്യപിച്ചു വന്നു ഭാര്യ സംഗീതയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. 2016 മെയ് പതിനാലിനും വീട്ടിൽ വച്ച് ഉപദ്രവിച്ചു.
ഇതിനിടെ സംഗീതയ്ക്ക് ഗുരുതരമായ പൊള്ളൽ ഏൽക്കുകയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ് ഇരുപതാം തീയതി മരിച്ചു. കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.ഐ കെ.ആർ.പ്രശാന്ത് കുമാറാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.