1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Updated heat alert in Kerala

പാലക്കാടും കൊല്ലത്തും ചൂട് ശക്തം; പുതുക്കിയ താപനില മുന്നറിയിപ്പ്

വേനല്‍ മഴ കുറഞ്ഞതിനാല്‍ ശുദ്ധജലത്തിന്റെ ഉപയോഗം അതീവ ശ്രദ്ധയോടെ വേണം

Updated heat alert in Kerala
ഏപ്രില്‍ 12 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
 
വേനല്‍ മഴ കുറഞ്ഞതിനാല്‍ ശുദ്ധജലത്തിന്റെ ഉപയോഗം അതീവ ശ്രദ്ധയോടെ വേണം. വെള്ളം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചൂട് കൂടുതല്‍ പാലക്കാട്; ജാഗ്രത പുലര്‍ത്തേണ്ട ജില്ലകള്‍ ഇതൊക്കെ