എ കെ ജെ അയ്യര്‍|
Last Updated:
ഞായര്‍, 7 ഏപ്രില്‍ 2024 (16:45 IST)
തിരുവനന്തപുരം: അറുപത്തഞ്ചുകാരനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കല്ലറ തുമ്പോട് ശിവക്ഷേത്രത്തിലെ കുളത്തിലാണ് തുമ്പോട് ഒഴുകുപാറ സ്വദേശി രവിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവരം അറിഞ്ഞു വെഞ്ഞാറമൂട് പോലീസ് എത്തി ക്ഷേത്രക്കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് അയച്ചു. മരണ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.