1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Union ministry considering alternative for silverline

സിൽവർ ലൈനിന് ബദൽ പദ്ധതി കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ

സിൽവർ ലൈൻ
സംസ്ഥാന സർക്കാരിൻ്റെ സിൽവർ ലൈനിന് ബദൽ പദ്ധതി കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ. വേഗമേറിയ റെയിൽ ഗതാഗതമാണ് സംസ്ഥാനതിന് വേണ്ടതെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്. ഇതിനായി ഇ ശ്രീധരൻ ഉൾപ്പടെ നിർദേശിച്ച പദ്ധതികളാണ് കേന്ദ്രം പരിഗണിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
 
അതേസമയം സിൽവർ ലൈൻ പദ്ധതി മരവിപ്പിക്കുന്നതിന് കെ റെയിലും സർക്കാരും തീരുമാനിച്ചിട്ടില്ലെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുമ്പോൾ ജിയോ ടാഗിങ്ങ് വഴി അതിർത്തി നിണയിച്ച് ബാക്കി സ്ഥലങ്ങളിലും പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി