ചരിത്ര‌പരം: രാജ്യദ്രോഹ നിയമം മരവിപ്പി‌ച്ച് സുപ്രീംകോടതി

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (13:57 IST)
രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാ‌രം നൽകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി കേന്ദ്രത്തിന് അനുമതി നൽകി. പുനഃപരിശോധിക്കുന്നത് വരെ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

കേസുകൾ രജിസ്റ്റർ ‌ചെയ്‌താൽ പ്രതികൾക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കുറ്റത്തിന്റെ പുനഃപരിശോധന നടക്കുന്നതിനാൽ നിലവിൽ രജിസ്റ്റർ ചെയ്‌ത കേസുകളിലെ നടപടികൾ കോടതി സ്റ്റേ ചെയ്‌തു.ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :