ഓൺലൈൻ ഗെയിമിങ്, ഫാന്റസി സ്പോർട്സ് പരസ്യങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (19:58 IST)
ഓൺലൈൻ ഗെയിമിങ്, ഫാന്റസി സ്പോർട്സ് തുടങ്ങിയവയുടെ പരസ്യങ്ങൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ സാറ്റലൈറ് ടിവി ചാനലുകൾ,പ്രിന്റ്,ഡിജിറ്റൽ മാധ്യമങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകി.

ഓൺലൈൻ വാതുവെപ്പിനുള്ള പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും ഉപഭോക്‌തൃ സംരക്ഷണനിയമം 2019,കേബിൾ ടെലിവിഷൻ നെറ്റവർക്ക് റെഗുലേഷൻ ആക്ട് 1995 പ്രകാരമുള്ള പരസ്യകോഡ്, ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് 2021 എന്നിവയിലെ കർശനമായ നിർദേശങ്ങൾക്ക് അനുസൃതമല്ലെന്നും നിർദേശത്തിൽ പറയുന്നു. ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിന്ന് സ്വകാര്യ സാറ്റലൈറ് ടിവി ചാനലുകൾ,പ്രിന്റ്,ഡിജിറ്റൽ മാധ്യമങ്ങൾ പിന്മാറണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :