ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ്‌ ഈടാക്കിയാൽ പരാതിപ്പെടാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (09:09 IST)
റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ.സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ മറ്റൊരു ചാര്ജും ഉപഭോക്താവിൽ നിന്ന് അവരുടെ സമ്മതമില്ലാതെ ഈടാക്കരുതെന്ന് 2017ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ പറയുന്നുണ്ട്.ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്നും വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :