അനുബന്ധ വാര്‍ത്തകള്‍
- വാളയാർ സംഘർഷം; കൊല്ലപ്പെട്ടത് മുബാറക് അല്ല വിജയ്, മരിച്ചത് കല്ലേറ്കൊണ്ടുമല്ല! - ദുരഭിമാനകൊലയെന്ന് സംശയം
- ഹോട്ടല്‍ മുറിയില്‍ പീഡനം; ലങ്കന്‍ താരത്തെ സസ്പെന്‍ഡ് ചെയ്തു - സുഹൃത്ത് അറസ്റ്റില്‍
- വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മധ്യപ്രദേശില്‍ യുവതിയെ തല്ലിക്കൊന്ന് മൃതദേഹം കനാലില്‍ ഒഴുക്കി
- വിചാരണ അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നു; അതിവേഗ വിചാരണ വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ
- ‘തെറ്റുകൾ സമ്മതിക്കുന്നു, എല്ലാത്തിനും മാപ്പ്, ജീവൻ ഉള്ള കാലം വരെ അവളെ ഞാൻ ചേർത്ത് പിടിക്കും’- ഷഹാനയെ ചേർത്ത് പിടിച്ച് ഹാരിസൺ
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ അഞ്ച് പൊലീസുകാർ കുറ്റക്കാർ; വിധി വരുന്നത് 13 വർഷത്തിന് ശേഷം
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ അഞ്ച് പൊലീസുകാർ കുറ്റക്കാർ; വിധി വരുന്നത് 13 വർഷത്തിന് ശേഷം
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ ആറ് പൊലീസുകാരിൽ അഞ്ച് പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പോലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ, എസ് ഐ ടി അജിത്കുമാർ, സി ഐ ഇ കെ സാബു, എ സി ടി കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ.
ഫോര്‍ട്ട് പോലീസ് സി ഐ ഇ കെ സാബുവിന്റെ ക്രൈംസ്‌ക്വാഡ് 2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലി നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു കൊലപാതകം.
2016 ഒക്‌ടോബറിലാണ് വിചാരണ ആരംഭിച്ചത്. പ്രതിയായ സോമന്‍ ഇതിനിടയില്‍ മരണപ്പെട്ടു. ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തിയശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമായി രണ്ട് കേസുകള്‍ എടുത്തു.