1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. U Prathibha Singing Viral Video

'വസീഗര എന്‍ നെഞ്ചിനിക്ക...'ഗായികയായി കായംകുളം എംഎല്‍എ പ്രതിഭ, വീഡിയോ വൈറല്‍

U Prathibha MLA
നിയമസഭയിലും പുറത്തും തന്റേതായ സ്റ്റൈലുകള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സമാജികയാണ് അഡ്വ.യു.പ്രതിഭ. കായംകുളം എംഎല്‍എയായ പ്രതിഭയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വൈറലാകാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 

താന്‍ നല്ലൊരു ഗായിക കൂടിയാണെന്ന് പ്രതിഭ തെളിയിച്ചിരിക്കുന്നു. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം ' വസീഗരാ എന്‍ നെഞ്ചിനിക്കെ...' ആലപിക്കുകയാണ് പ്രതിഭ. ഇതിന്റെ വീഡിയോ പ്രതിഭ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. നിയമസഭയിലെ ഒരു ചടങ്ങിലാണ് പ്രതിഭ പാട്ടുപാടുന്നത്.