2031ലെ തിരഞ്ഞെടുപ്പോടെ കേര‌ളത്തിൽ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എഎൻ ഷംസീർ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (15:42 IST)
കേരളത്തിൽ മുസ്ലീം ലീഗിന്റെ അക്കൗണ്ട് 2031ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ പൂട്ടിക്കുമെന്ന് എഎൻ ഷംസീർ എംഎൽഎ. നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും ഷംസീർ പറഞ്ഞു.

കഴിഞ്ഞ തിരെഞ്ഞെടുപ്പോ കൂടി ലീഗ് മൂന്ന് ജില്ലകളിൽ മാത്രമായി ഒതുങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഷംസീർ പറഞ്ഞു.

അതേസമയം മുസ്ലീം ലീഗിനെ തകർക്കാനുള്ള
സിപിഎമ്മിന്റെ ശ്രമം നടപ്പാകില്ലെന്നു നിയമസഭയിൽ മഞ്ഞളാംകുഴി അലി പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയ പറഞ്ഞതുപോലെ ഉറങ്ങുന്ന ‌സിംഹമാണ് ലീഗെന്നും അതിനെ വെറുതെ ചൊറിഞ്ഞുണർത്താൻ ശ്രമിക്കേണ്ടെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :