1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bribe, DySP, Suspension

കൈക്കൂലിക്കായി റിസോർട്ട് റെയ്ഡ് നടത്തിയ ഡി.വൈ.എസ്.യ്ക്ക് സസ്‌പെൻഷൻ

Bribe
തിരുവനന്തപുരം: റിസോർട്ടുകൾ റെയ്ഡ് നടത്തി കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയുമായി ബന്ധപ്പെട്ടു ഡി.വൈ.എസ്.പി യെ സസ്‌പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിനെയാണ് വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി ആയിരുന്നപ്പോഴാണ് സസ്പെൻഷന് ആസ്പദമായ സംഭവം നടന്നത്. റിസോർട്ടുകളിൽ റെയ്ഡ് നടത്തി കേസ് എടുക്കുകയും തുടർന്ന് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു എന്നാണു പരാതി.

ഇടനിലക്കാർ വഴി കൈക്കൂലി വാങ്ങിയെന്നും അതിനുള്ള തെളിവായി റിസോർട്ടുകാരെ ഫോണിൽ വിളിച്ചതിനു തെളിവുണ്ടെന്നും വിജിലൻസ് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് സസ്‌പെൻഷനും വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടത്. 
അടുത്ത ലേഖനം
2031ലെ തിരഞ്ഞെടുപ്പോടെ കേര‌ളത്തിൽ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എഎൻ ഷംസീർ