തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് എട്ട് സീറ്റിലും യൂഡിഎഫിന് അഞ്ച് സീറ്റിലും ജയം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (14:19 IST)
തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എട്ട് സീറ്റിലും യൂഡിഎഫിന് അഞ്ച് സീറ്റിലും ജയം. ആവേശകരമായ കണ്ണൂര്‍ ആറളം പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യെകെ സുധാകരന്‍ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റിയിലെ പഴേരി വാര്‍ഡില്‍ സിപിഎമ്മിന്റെ എസ് രാധാകൃഷ്ണന്‍ 112 വോട്ടുകള്‍ക്ക് ജയിച്ചു. കോഴിക്കോട് കല്ലുനിര വാര്‍ഡും എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. അതേസമയം മലപ്പുറം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ സിപി എമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :