1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Rape Case

തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവ്

Trivandrum
തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവ്. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വന്‍ ബിജു(23)നാണ് ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് കൂടാതെ 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരും. 17കാരിയെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. കൂടാതെ ഭീഷണിപ്പെടുത്തി പലപ്പോഴായി ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: മാതാവും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍