രേണുക വേണു|
Last Modified വ്യാഴം, 23 ഡിസംബര്‍ 2021 (07:59 IST)
കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ പ്രമുഖ നഗരത്തില്‍ വീണ്ടും നിയന്ത്രണം. സിയാന്‍ നഗരത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 13 ദശലക്ഷകണക്കിനു ആളുകളാണ് ഈ നഗരത്തില്‍ തിങ്ങിപ്പാര്‍ക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. രണ്ട് ദിവസം കൂടുമ്പോള്‍ ഓരോ വീട്ടിലേയും ഒരു അംഗത്തിന് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച മാത്രം നഗരത്തില്‍ 52 പേര്‍ക്കാണ് പ്രാദേശിക വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി നാലുമുതല്‍ വിന്റര്‍ ഒളിംപിക്‌സിന് ആഥിതേയത്വം വഹിക്കേണ്ടതിനാലാണ് ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.