സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (19:05 IST)
അണലിയുടെ കടിയേറ്റ 15കാരന്‍ മരിച്ചു. അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പള്ളിപ്പുറം പണയില്‍വീട്ടില്‍ നദീറിന്റെയും സജീനയുടെയും മകന്‍ മുഹമ്മദ് അഹ്നാസ്(15) ആണ് മരിച്ചത്. ചാന്നാക്കര മൗലാന ആസാദ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു അഹ്നാസ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അണലിയുടെ കടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.