1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum posco case

ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതി പിടിയില്‍

Trivandrum
ബാലികമാരെ പീഡിപ്പിച്ച കേസില്‍ ഏറെ നാളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാള്‍ പോലീസ് വലയിലായി. പുഞ്ചക്കരി കിഴക്കേക്കര പുതുവല്‍ പുത്തന്‍ വീട്ടില്‍ മഹേഷ് (29)ആണ് തിരുവല്ലം പോലീസിന്റെ പിടിയിലായത്.
 
കേസിനാസ്പദമായ സംഭവം നടന്നത് നടന്നത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നായിരുന്നു. ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് മറ്റു രണ്ട് പേര്‍ക്കൊപ്പം അതിക്രമിച്ചുകയറി പത്ത്, ഏഴു വയസുള്ള ബാലികമാരെ പീഡിപ്പിക്കുകയായിരുന്നു. കൂട്ടുപ്രതികളെ ആ സമയത്തു തന്നെ പോലീസ് പിടികൂടിയിരുന്നു.
 
കഴിഞ്ഞ ദിവസം ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് പറണ്ടോട് ഭാഗത്തു ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. തിരുവല്ലം എസ് ഐ സജി കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 
അടുത്ത ലേഖനം
വിദേശ പഠനത്തിന് ശേഷം മടങ്ങിയെത്തി, മുഹമ്മദ് സഫിറുള്ള ഐടി സെക്രട്ടറിയായി ചുമതലയേറ്റു