സ്വാതന്ത്യ ദിനത്തിൽ അമേരിക്കയിൽ ഇന്ത്യൻ പതാക ഉയർത്തും, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിൽ ത്രിവർണ ദിപങ്ങൾ തെളിയും

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2020 (11:04 IST)
ന്യൂയോര്‍ക്ക്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിലെ ടൈംസ് സ്‌ക്വയറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്രിക്കട്ട് എന്നിവിടങ്ങളിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ ചേർന്നാണ് അമേരിക്കയിൽ ഇന്ത്യൻ സ്വാതന്ത്യദിന ആഘോഷം സംഘടിപ്പിയ്ക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കയിൽ ത്രിതിവർണ പതാക ഉയരുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിയ്കുകയാണ് എന്ന് ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷൻ വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ ഒഫ് ഇന്ത്യ രണ്‍ദീര്‍ ജയ്സ്വാള്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ത്രിവർണ ദീപങ്ങൾകൊണ്ട് അലങ്കൃതമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :