തിരുവനന്തപുരത്ത് നായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി വില്‍പ്പന, കാപ്പ ചുമത്തി അറസ്റ്റ്
തിരുവനന്തപുരത്ത് നായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി വില്‍പ്പന. സംഭവത്തില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരി വില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
നേരത്തേയും ഇയാളുടെ കയ്യില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടിച്ചിരുന്നു. ബീച്ചുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി കൂടിയാണ് വിഷ്ണു.