Gulf News: യുഎഇയില്‍ മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കുക

ഒമാന്‍ കടലിലും, അറബിക്കടലിലും അന്തരീക്ഷം പ്രക്ഷുബ്ധമായിരിക്കും

രേണുക വേണു| Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (09:31 IST)

Gulf News: യുഎഇയില്‍ വീണ്ടും മഴ. റാസല്‍ ഖൈമ, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ പെയ്ത മഴയില്‍ പലയിടത്തും വെള്ളം കയറി. ശക്തമായ കാറ്റും അനുഭവപ്പെട്ടു. ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കും യുഎഇയില്‍. ചില വടക്കന്‍, കിഴക്കന്‍, തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ഒമാന്‍ കടലിലും, അറബിക്കടലിലും അന്തരീക്ഷം പ്രക്ഷുബ്ധമായിരിക്കും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലഭിച്ച മഴയ്ക്കു തുല്യമാണ് ഇന്നലെ ലഭിച്ച മഴയെന്ന് അധികൃതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോള്‍ പൊടിക്കാറ്റ് മൂലം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :