1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

വെള്ളായണി ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വേര്‍പെടുത്തി; കാരണം ദേവസ്വം ബോര്‍ഡ് ബില്ല് അടച്ചില്ല

Trivandrum local news
വെള്ളായണി ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വേര്‍പെടുത്തി. ദേവസ്വം ബോര്‍ഡ് ബില്ല് കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. മിനഞ്ഞാന്നായിരുന്നു ബില്ല് അടയ്‌ക്കേണ്ട അവസാന ദിവസം. 
 
96,426 രൂപയാണ് കുടിശ്ശികയായുള്ളത്. ഇത് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11 മണിക്ക് ഫ്യൂസ് ഊരിയത്. നേമം കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരെത്തിയാണ് ഫ്യൂസ് ഊരിയത്.
അടുത്ത ലേഖനം
Lok Sabha Election 2024: കെ.കെ.ശൈലജ മത്സരിച്ചേക്കില്ല, പകരം കണ്ണൂരില്‍ പരിഗണിക്കുന്നത് മറ്റൊരു വനിത നേതാവിനെ