1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bihar India News

ബീഹാറില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം; ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം

Bihar India News
ബീഹാറില്‍ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മരിച്ച ഒന്‍പതുപേരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ബീഹാറിലെ കൈമൂര്‍ ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. എട്ട് പേരുമായി ജീപ്പ് അതേദിശയില്‍ സഞ്ചരിച്ചിരുന്ന ഒരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ജീപ്പിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.
 
സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് നല്ല ചികിത്സ നല്‍കണമെന്ന് അദ്ദേഹം അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അടുത്ത ലേഖനം
Gulf News: യുഎഇയില്‍ മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കുക