തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (19:24 IST)
തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ തര്‍ക്കത്തിനെതുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. മലയിന്‍കീഴ് കാരങ്കോട്ട്കോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഉത്സവത്തിന് സമീപത്തെ ക്ഷേത്രത്തില്‍ മൈക്ക് സെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. അതേസമയം ശരത്തിന്റെ സുഹൃത്ത് അഖിലേഷിനും കുത്തേറ്റിട്ടുണ്ട്. ശരത്തിന് വയറ്റിലും അഖിലേഷിന് നെഞ്ചിലുമായിരുന്നു കുത്തേറ്റത്. സംഭവത്തില്‍ അരുണ്‍, അനീഷ്, സോളമന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :