1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് വീടിനുമുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല്‍ വഴുതിവീണ വയോധികന്‍ മരിച്ചു

Trivandrum
തിരുവനന്തപുരത്ത് വീടിനുമുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല്‍ വഴുതിവീണ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.
ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്ര(68) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു അപകടം.
 
അപകടം നടന്നയുടന്‍ തന്നെ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വിതുര പോലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകിവീണു. സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. എട്ട് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
അടുത്ത ലേഖനം
ഭിക്ഷയാചിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷം, കൊച്ചി നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു