ദുല്‍ഖറിന് സംഭവിച്ചത് എന്താണ്? എല്ലാത്തിനുള്ള ഉത്തരം ഇവിടെയുണ്ട്!

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജൂലൈ 2023 (09:24 IST)
ദുല്‍ഖര്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച് ഉടന്‍ നീക്കം ചെയ്ത ഒരു വീഡിയോയുടെ പേരിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നത്. അതൊരു സിനിമയ്ക്ക് വേണ്ടിയാണെന്ന് ചിലര്‍ വാദിച്ചപ്പോള്‍ പരസ്യ ചിത്രത്തിന് വേണ്ടിയായിരുന്നു എന്നാണ് മറ്റാളുകള്‍ പറഞ്ഞത്.

എന്നാല്‍ ഇത് സിനിമ പ്രചാരണത്തിന് വേണ്ടി അല്ലെന്നും ഒരു മൊബൈല്‍ പരസ്യത്തിന് വേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ദുല്‍ഖറിന്റെ പുതിയ പോസ്റ്റില്‍ നിന്നാണ് ഇക്കാര്യം മനസ്സിലാക്കാനായത്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ഒരുക്കുന്ന 'കിംഗ് ഓഫ് കൊത്ത'റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :