മലയാള സിനിമകള്‍ക്ക് പോലും ആയില്ല ! കേരളത്തില്‍ നിന്ന് പണം വാരിക്കുട്ടി 'പോര്‍ തൊഴില്‍'

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 6 ജൂലൈ 2023 (09:23 IST)
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം കേരളക്കര കീഴടക്കിയ തമിഴ് ചിത്രമാണ് പോര്‍ തൊഴില്‍.വിഘ്‌നേഷ് രാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് നിര്‍മ്മാണശലവായി 6 കോടി രൂപയോളമാണ് മുടക്കിയത്. ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. കേരളത്തിലും മികച്ച പ്രതികരണം ലഭിച്ച ചിത്രം എട്ടില്‍ അധികം മലയാളം സിനിമകള്‍ക്കൊപ്പം മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ജൂണ്‍ 9ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ കേരളത്തില്‍ 51 സ്‌ക്രീനുകള്‍ മാത്രമേ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇവിടങ്ങളില്‍ ഹൗസ് ഫുള്‍ സംഭവിച്ചതോടെ 185 സ്‌ക്രീനുകളിലേക്ക് പ്രദര്‍ശനങ്ങളുടെ എണ്ണം കൂടി.
എട്ടിലധികം മലയാള സിനിമകളോട് മത്സരിച്ചാണ് ജൂണ്‍ 9ന് പോര്‍ തൊഴില്‍ കേരളത്തില്‍ പ്രദര്‍ശനം തുടങ്ങിയത്. 25 ദിവസംകൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്നും 6.25 കോടി രൂപ ചിത്രം സ്വന്തമാക്കി. അടുത്തിടെ ഇറങ്ങിയ ഒരു മലയാള സിനിമകള്‍ക്കും ലഭിക്കാത്ത തരത്തിലുള്ള കളക്ഷന്‍ ആണ് ഈ ഒരു തമിഴ് ചിത്രം സ്വന്തമാക്കിയത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :