അനുബന്ധ വാര്‍ത്തകള്‍
- കിലോയ്ക്ക് 45രൂപ വച്ച് റേഷന്‍ കാര്‍ഡിന് രണ്ടുകിലോ സവോള ലഭിക്കും
- 32 എംപി സെൽഫി ക്യാമറ, സ്നാപ്ഡ്രാഗൺ 665, 33W ഫാസ്റ്റ് ചാർജിങ്, വിവോ V20 SE വിപണിയിൽ
- രണ്ടാം സ്ഥാനത്തിനായുള്ള ജീവൻമരണ പോരാട്ടമായിരുന്നു; ഇത്തവണ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് ഞങ്ങൾ: ശ്രേയസ് അയ്യർ
- അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഉച്ചയ്ക്ക് മൂന്നരമുതല്‍ വോട്ടെണ്ണിതുടങ്ങും; ആകാംക്ഷയോടെ ലോകം
- 'ധോണിയുടെ ഉത്തരത്തില്‍ ഡാനിയുടെ നാവിറങ്ങിപ്പോയി, ഐപിഎലിനാണ് ധോണിയെ ആവശ്യം': വീഡിയോ !
റേഷന്‍ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: ഭക്ഷ്യ-പൊതുവിതരണമന്ത്രി
റേഷന്‍ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന് വ്യക്തമാക്കി. ലൈസന്‍സി സറണ്ടര്‍ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്. കടയുടെ ഉദ്ഘാടനം നവംബര്‍ 3ന് തിരുവനന്തപുരം പുളിമൂട്ടില്‍ നടക്കും. ഈ കട മാതൃകാ റേഷന്‍കടയായി പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
അല്ലാതെ റേഷന്‍കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല നടപടി. എഫ്.സി.ഐയില്‍നിന്ന് ധാന്യങ്ങള്‍ ഏറ്റെടുക്കുന്നതു മുതല്‍ റേഷന്‍കടയില്‍ വാതില്‍പ്പടി വിതരണം നടത്തുന്നതുവരെയുള്ള മുഴുവന്‍ ഉത്തരവാദിത്തവും സപ്ലൈകോയാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.