'ധോണിയുടെ ഉത്തരത്തില്‍ ഡാനിയുടെ നാവിറങ്ങിപ്പോയി, ഐപിഎലിനാണ് ധോണിയെ ആവശ്യം': വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 3 നവം‌ബര്‍ 2020 (11:42 IST)
ദുബായ്: ഇത് അവസാനത്തെ ആയിരിയ്ക്കുമോ എന്ന കമന്റേറ്റർ ഡാനി മോറിസന്റെ ചോദ്യത്തിന്റെ ധോണി നൽകിയ മറുപടി ചെന്നൈ സൂപ്പർ‌ കിങ്സ് ആരാധകരെ ആവേശം കൊള്ളിയ്ക്കുന്നതായിരുന്നു. അടുത്ത ഐപിഎല്ലിലും താൻ കളിയ്ക്കും എന്ന് ധോണി പ്രഖ്യാപിയ്ക്കുകയായിരുന്നു. ധോണി ഐപിഎല്ലിൽ നിന്നുൾപ്പടെ വിരമിയ്ക്കണം എന്ന് വിമർശനം ഉന്നയിയിക്കുന്നവരെയും ഐപിഎല്ലിൽനിന്നും വിരമിക്കുകയാണോ എന്ന ചോദ്യം ഉന്നയിച്ച ഡാനി മോറിസനെയും പരിഹസിച്ച് രംഗത്തെത്തിയിരിയ്ക്കയാണ് ടീം അംഗങ്ങളായ ഡുപ്ലെസിയും ലുങ്കി എൻഗിഡിയും.

ഇത് ധോണിയുടെ അവസാന മത്സരമാണോ എന്നായിരുന്നു കമന്റേറ്റര്‍ ഡാനി മോറിസന്റെ ചോദ്യം. എന്നാൽ ധോണിയുടെ ഉത്തരത്തില്‍ ഡാനിയുടെ നാവിറങ്ങി പോയി. ലുങ്കി എൻഗിഡി പറഞ്ഞു. വലിയ തിരിച്ചടിയാണ് ആ ഉത്തരത്തിലൂടെ ഡാനി മോറിസൻ നേരിട്ടത് എന്നായിരുന്നു ഡുപ്ലെസിയുടെ പരിഹഹാസം. ധോണി കളിയ്ക്കുക എന്നത് ഐപിഎല്ലിന്റെ ആവശ്യമാണ് എന്ന് ഡുപ്ലെസി പറയുന്നു.

ഏതെങ്കിലും ക്രിക്കറ്റ് പ്രേമി സിഎസ്‌കെ എന്ന് പറയുമ്പോള്‍ തന്നെ എംഎസ് ധോണിയെയാണ് ഓര്‍മവരിക. സിഎസ്‌കെയെന്നാല്‍ ധോണിയാണ്. യഥാർത്ഥത്തിൽ ഐപിഎല്ലിനാണ് ധോണിയെ ആവശ്യം. അത്രത്തോളം വലിയ താരമാണ് അദ്ദേഹം. സിഎസ്‌കെ ആരാധകർ ധോണിയെ അത്രത്തോളം സ്നേഹിയ്ക്കുന്നു. ഐപിഎലിലെ ട്വിറ്റർ പേജിലൂടെ പങ്കുവച്ച
ഒരു വീഡിയോയിലാണ് ഇരു താരങ്ങളുടെയും അഭിപ്രായ പ്രകടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :