അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഉച്ചയ്ക്ക് മൂന്നരമുതല്‍ വോട്ടെണ്ണിതുടങ്ങും; ആകാംക്ഷയോടെ ലോകം

ശ്രീനു എസ്| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2020 (13:30 IST)
അമേരിക്കയെ അടുത്ത് ആരുനയിക്കുമെന്നകാര്യത്തില്‍ ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെ അമേരിക്കയില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. നാളെ രാവിലെ മുതലാകും ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങുന്നത്. 50സംസ്ഥാനങ്ങളില്‍ ഒരുമിച്ചാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

ആറാം തിയതി അമേരിക്കന്‍ പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സര്‍വേഫലങ്ങളില്‍ ഭൂരിഭാഗവും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമാണ്. കൊവിഡ് സാഹചര്യമായതിനാല്‍ തിരഞ്ഞെടുപ്പിന് വലിയ ചിലവാണ് അമേരിക്കയില്‍. ഇപ്രാവശ്യം 14000കോടിയിലധികം രൂപ തിരഞ്ഞെടുപ്പിന് ചിലാവാകുമെന്നാണ് കണക്കുകൂട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :