1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പാലോട് ആശങ്കയേറുന്നു: പതിനൊന്നു പേര്‍ക്ക് കോവിഡ്

Trivandrum
തിരുവനന്തപുരം ജില്ലയിലെ കിഴക്കന്‍ പ്രദേശമായ പാലോട് കോവിഡ്  രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പതിനൊന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആകെ 77 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്.
 
ഇതില്‍ പാലോട് പ്ലാവറ യില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ എട്ടു പേരും ഉള്‍പ്പെടും. ഇത് കൂടാതെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് പെരിങ്ങമ്മല സ്വദേശികളാണ്. ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്ലാവറ, പെരിങ്ങമ്മല പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തതാണ് തീരുമാനമായി. 
അടുത്ത ലേഖനം
ഓണം പ്രമാണിച്ച് വ്യാജ മദ്യത്തിന്റെ സാധ്യത: പൊലീസും എക്സൈസും പരിശോധന കര്‍ശനമാക്കും