തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2020 (17:20 IST)
തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരും. രാജ്യസംഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം
നിയമസഭ ചേരാനാണ് തീരുമാനം. നേരത്തെ ജൂലായ് 27ന് ചേരാനിരുന്ന സമ്മേളനം മാറ്റിവെക്കുകയായിരുന്നു.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. നേരത്തെ കൊവിഡ് സാഹചര്യങ്ങൾ മുൻനിർത്തിയാണ് നിയമസഭാ സമ്മേളനം മാറ്റിവെയ്‌ക്കാൻ തീരുമാനിച്ചത്.