1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum covid update

തിരുവനന്തപുരം ഫയര്‍ഫോഴ്‌സ് ആസ്ഥാനത്തെ ഫയര്‍മാന് കൊവിഡ് സ്ഥിരീകരിച്ചു

Trivandrum
തിരുവനന്തപുരം ഫയര്‍ഫോഴ്‌സ് ആസ്ഥാനത്തെ ഫയര്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24ന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. മലയിന്‍കീഴ് മലയം സ്വദേശിയായ ഇദ്ദേഹത്തോടെപ്പമുണ്ടായിരുന്ന 53 പേര്‍ ക്വാറന്റീനിലായി.
 
അതേസമയം ഇന്നലെ ജില്ലയില്‍ 161പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 137പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗവ്യാപനം കണക്കിലെടുത്ത് പാറശാല, പൊഴിയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇന്ന് വർധിച്ചത് 600 രൂപ, സ്വർണവില 40,000ലേക്ക് !