വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 28 ജൂലൈ 2020 (10:12 IST)
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 47,704 പേർക്ക് രോഗബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 14,83,157 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 654 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 33,425 ആയി.
4,96,988 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 9,52,744 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,83,723
ആയി. 2,20,716 പേർക്കാണ് തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.