അനുബന്ധ വാര്‍ത്തകള്‍
- ചൈന മരണസംഖ്യ തിരുത്തിയതുപോലെ മറ്റു രാജ്യങ്ങളും ചെയ്യേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന
- സംഭവം നടന്ന ദിവസം ഭർത്താവ് സ്കൂളിൽ ഇല്ല; പെൺകുട്ടിയുടെ വാട്ട്സ് ആപ്പും ഫെയ്സ് ബുക്കും പരിശോധിക്കണം: പാനൂർ കേസ് പ്രതിയുടെ ഭാര്യ
- നളന്ദയിലും തബ്ലീഗ് സമ്മേളനം നടന്നു, പങ്കെടുത്തത് 640 പേർ, 366 പേരെ കണ്ടെത്താനായില്ല
- ഒറ്റ അക്ക വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നിരത്തിലിറക്കാം, ക്രമീകരണം ഇങ്ങനെ
- ലോക്ഡൗണിൽ ആംബുലൻസ് എത്താൻ വൈകി, യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി
രണ്ട് കൈകളും ഇല്ലാത്ത കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ്!
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മനുഷ്യത്വത്തിന്റെ നിരവധി വാർത്തകളും വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ കരുതലിന്റെയും സ്നേഹത്തിന്റെയും ധാരാളം വീഡിയോകളും പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാവുകയാണ്. രണ്ട് കൈകളും ഇല്ലാത്ത ഒരു കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ് കോണ്‍സ്റ്റബ്ളിന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യം അടച്ചുപൂട്ടലില്‍ ആയതോടെ ഭക്ഷണമില്ലാതെ തെരുവിൽ വലയുന്ന മൃഗങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമെത്തിക്കുന്നത് സ്ഥിരമായിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ദൃശ്യമാണ് ഇത്. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളതാണ് ചിത്രം. രണ്ട് കൈകളും ഇല്ലാത്ത ഒരു കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ് കോണ്‍സ്റ്റബ്ളിന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. സ്റ്റേഷന് മുന്നില്‍ മാസ്ക് ധരിച്ച് കസേരയില്‍ ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ഫോണില്‍ സംസാരിക്കുന്നതിനിടെ കയ്യിലിരിക്കുന്ന പഴം അടുത്തുനില്ക്കുന്ന ഒരു കുരങ്ങിന്റെ വായിലേക്ക് വെച്ചുകൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
Police Officer feeding an amputee Monkey. pic.twitter.com/7IKBGLlAy6
— Khushboo Soni (@Khushboo_) April 17, 2020