മലപ്പുറത്തേത്‌ കൊവിഡ് മരണം അല്ല, മൂന്ന് ടെസ്റ്റുകളും നെഗറ്റീവ് തന്നെയായിരുന്നു: ആരോഗ്യമന്ത്രി

അനു മുരളി| Last Modified ശനി, 18 ഏപ്രില്‍ 2020 (12:12 IST)
മലപ്പുറത്ത് ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ്‌ മരിച്ചത്‌. വീരാന്‍കുട്ടിയുടെ അവസാനത്തെ മൂന്ന് കോവിഡ്‌ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. കൊറോണയിൽ നിന്നും തിരിച്ച് വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

രോഗിക്ക് മറ്റു പല അസുഖങ്ങളും ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. കൊവിഡ് ഭേദമായതിനാൽ സംസ്കാരത്തിനു കൊവിഡ് പ്രോട്ടോക്കോൾ നോക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ മാത്രമെ സംസ്‌കാരം നടത്താവു എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു ഇദ്ദേഹം ചികിത്സായിൽ കഴിഞ്ഞിരുന്നത്‌. വൃക്ക രോഗവും ഹൃദയ സാംബന്ധമായ പ്രശ്നങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതാണ് ആരോഗ്യനില താകരാറിലാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :