മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ചു; മുത്തച്ഛന്‍ അറസ്റ്റില്‍

കൊല്ലം| സുബിന്‍ ജോഷി| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (15:17 IST)
മൂന്നുവയസുകാരിയുടെ ദേഹത്ത് മുത്തച്ഛനും പിതാവിന്റെ സഹോദരിയും ചേര്‍ന്ന് തിളച്ച മീന്‍കറി ഒഴിച്ചു. കുട്ടിയുടെ ശരീരത്തില്‍ 30 ശതമാനം പൊള്ളലേറ്റു. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം കണ്ണനല്ലൂരിലെ മൂന്ന് വയസുകാരിയായ കുഞ്ഞാണ് ഇത്തരമൊരു ക്രൂരപീഡനത്തിന് ഇരയായായത്.

മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് തിളച്ച മീന്‍കറി കുഞ്ഞിന്റെ ശരീരത്തില്‍ മനഃപൂര്‍വം ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ മുത്തച്ഛന്‍ പൊലീസ് കസ്റ്റഡിയിലാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :