1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Accident News

തിരുവനന്തപുരത്ത് 18കാരിയുടമായി ഒളിച്ചോടവെ ഡ്രൈവര്‍ ഉറങ്ങി; കാര്‍ അപകടത്തില്‍ എല്ലാവര്‍ക്കും പരിക്ക്

Trivandrum
തിരുവനന്തപുരത്ത് 18കാരിയുടമായി ഒളിച്ചോടവെ ഡ്രൈവര്‍ ഉറങ്ങിയുണ്ടായ കാര്‍ അപകടത്തില്‍ എല്ലാവര്‍ക്കും പരിക്ക്. തിരുവനന്തപുരം കോലിയക്കോടാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിക്കുള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിയാണ് പെണ്‍കുട്ടി. വിഴിഞ്ഞം സ്വദേശിയായ 24കാരനായ ഷമീറുമായി ഓണ്‍ലൈന്‍ വഴി പരിചയപ്പെടുകയായിരുന്നു. കാര്‍ മതിലില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ലേഖനം
കണ്ണൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം