1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Women died in accident kozhikode

ചെട്ടികുളത്ത് വാഹനാപകടം: സ്‌കൂട്ടര്‍ യാത്രികയായ 24കാരി മരിച്ചു

Women Died
കോഴിക്കോട് ചെട്ടികുളത്തെ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ 24കാരി മരിച്ചു. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം-ലൈല ദമ്പതികളുടെ മകള്‍ റിഫ്‌നയാണ് മരിച്ചത്. എതിരെവന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഖത്തറിലുള്ള ഭര്‍ത്താവ് സുഹൈലിന്റെ എലത്തൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു റിഫ്‌ന.
 
സംഭവസ്ഥലത്തുവച്ചുതന്നെ റിഫ്‌ന മരിച്ചു. അതേസമയം കോഴിക്കോട് ജില്ലയില്‍ വാഹനാപകടങ്ങള്‍ കൂടി വരികയാണ്. ദിവസവും ഒരാളെങ്കില്‍ അപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് കണക്ക്. 
അടുത്ത ലേഖനം
ഷഹീന്‍ ചുഴലിക്കാറ്റ്: അടിയന്തര സാഹചര്യത്തില്‍ മാത്രം വീടിനു പുറത്തിറങ്ങാന്‍ ജനങ്ങളോട് യുഎഇ