1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. train, police, youth, arrest

തീവണ്ടിയില്‍ യുവതിയെ ശല്യപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

തീവണ്ടി
തീവണ്ടിയില്‍ യുവതിയെ ശല്യപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസിലെ സ്ലീപ്പര്‍കോച്ചില്‍ സഞ്ചരിച്ച യുവതിയെ ശല്യപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
രാവിലെ നാലരയോടെ ആയിരുന്നു സംഭവം. എസ് വണ്‍ കോച്ചില്‍ സഞ്ചരിച്ച യുവതിയുടെ പരാതി പ്രകാരമാണ് മാംഗ്ലൂര്‍ ഭെല്‍ അസിസ്റ്റന്റ് എഞ്ചിനയറായ പി പി പോളിനെ പൊലീസ് അറസ്റ്റു ചെയ്തത്.
About Writer
JOYS JOY