1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. TP Senkumar supports Kodikkunnil Suresh

കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് ടി.പി.സെൻകുമാർ

Kodikunnil Suresh
മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബിജെപി നേതാവ് ടി.പി.സെൻകുമാർ. കൊടിക്കുന്നിൽ സുരേഷിനു എന്താണ് അയോഗ്യതയെന്നും സെൻകുമാർ ചോദിച്ചു. 
 
സെൻകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
 
കൊടിക്കുന്നിൽ സുരേഷിനെ കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?
 
കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?
 
ദളിതർക്കും ഒബിസികൾക്കും വേണ്ടി  ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് ചോദ്യം ഉയരുന്നു.
 
യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് എന്റെ അഭിപ്രായം.
അടുത്ത ലേഖനം
കമ്പം കാട്ടുപള്ളി വാസലില്‍ പടക്കം ശാലയില്‍ തീപിടുത്തം; രണ്ടുപേര്‍ മരിച്ചു