1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Guru Muni Narayana Prasad passes away

ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു

narayana prasad
narayana prasad
ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസ്സായിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 25ാം തീയതിയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
 
2024 രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ചിരുന്നു. 2015 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1999 ലാണ് മുനി നാരായണ പ്രസാദ് നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനാകുന്നത്. ഇന്ത്യന്‍ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി 130ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 
 
പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എഞ്ചിനീയര്‍ ആയിരിക്കെ 1968 ലാണ് നാരായണ ഗുരുകുലത്തില്‍ ചേരുന്നത്. ഭൗതിക ദേഹം ശ്രീനാരായണാശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം അഞ്ചുമണിയോടെ ബ്രഹ്മ വിദ്യാമന്ദിരത്തിന് സമീപം സമാധിയിരുത്തും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഉയര്‍ന്ന വിലയുള്ള വൈദ്യുതി വാങ്ങലുകളും ബിഇഎസ്എസ് കാലതാമസവും; കെഎസ്ഇബിയെ വിമര്‍ശിച്ച് റെഗുലേറ്ററി കമ്മീഷന്‍