അനുബന്ധ വാര്‍ത്തകള്‍
- മാര്‍ച്ച് ഒന്നുമുതല്‍ വാക്സിന് നല്കി തുടങ്ങുന്നത് ഇവര്‍ക്കൊക്കെയാണ്
- വാക്സിന് രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്ക്
- രണ്ടാംഘട്ട വാക്സിനേഷന് നാളെ മുതല്‍; സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ
- കോട്ടയം ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 1580348 പേര്; കൂടുതല്‍ വോട്ടര്‍മാരുളളത് പൂഞ്ഞാറില്‍
- തിരുവനന്തപുരം ജില്ലയില്‍ കനത്ത ചൂട്, ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു
ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം ബൈക്കില്‍ നിന്ന് വീണാണ് അപകടം ഉണ്ടായത്. ബൈക്കില്‍ നിന്ന് വീണ ടോണിയുടെ തല ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ടുള്ള ടോണി രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകന്‍ കൂടിയായിരുന്നു. ചില ഷോര്‍ട്ട് ഫിലിമുകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും സംസ്‌കാരം.